ചെന്നൈ- സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. ഡെൽഫറ്റ് ദ്വീപിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളെ വ്യാഴാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇവരുടെ രണ്ടു ബോട്ടുകളും സേന പിടിച്ചെടുത്തു.
സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഡിസംബർ 31ന് 13 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു.