അഹമ്മദാബാദ്- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. ആനന്ദ് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസില്‍ 23 കാരിയെയാണ് പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 25 മുതല്‍ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പോലീസ് സംഘമെത്തി
വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതി ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയ കുറ്റത്തിന് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.