കയ്‌റോ- ഈജിപ്തില്‍ 12 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ വധശിക്ഷ ഉന്നത കോടതി ശരിവെച്ചു. നിരോധിത ഇസ്ലാമിക സംഘടനയുടെ രണ്ട് മുതിര്‍ന്ന നേതാക്കളും വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
31 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്. വിധി അന്തിമമാണെന്നും അപ്പീലിനു പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തോളം ഈജിപ്ത് ഭരിച്ച ബ്രദര്‍ഹുഡിനെ 2013 ലാണ് സൈന്യം പുറത്താക്കിയത്.