ന്യൂദല്‍ഹി-ഭക്തര്‍ നല്‍കിയ സംഭാവന ദുരുപയോഗം ചെയ്തത് പാപവും വിശ്വാസത്തെ അപഹസിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അയോധ്യയില്‍ രാമജന്മഭൂമി ട്രസ്റ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതിയുടെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ ട്വീറ്റ്.
കോടിക്കണക്കിനു ജനങ്ങളാണ് ഭക്തിപൂര്‍വം സംഭാവന നല്‍കിയത്. അത് ദുരുപയോഗം ചെയ്യുന്നത് പാപമാണെന്നതിനു പുറമെ വിസ്വാസത്തെ പരിഹസിക്കുന്നതിനു തുല്യവുമാണ്-ഹിന്ദിയില്‍ നല്‍കിയ ട്വീറ്റില്‍ പ്രിയങ്ക പറഞ്ഞു.