ന്യൂദല്‍ഹി- രാജ്യത്ത് 70.421 പുതിയ കോവിഡ് കേസുകളും 3921 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. 72 ദിവസത്തിനിടയില്‍ ഏറ്റവു കുറഞ്ഞ പ്രതിദിന നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടത്. ഇതോടെ മൊത്തം രോഗമുക്തി 2,81,62,947 ആയി. 2,95,10,410 ആയിരുന്നു രാജ്യത്തെ മൊത്തം കോവിഡ് ബാധ. നിലവില്‍ 9,73,158 ആക്ടീവ് കേസുകളാണുള്ളത്.3,74,305 ആണ് മരണസംഖ്യ.
25,48,49,301 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി.