ചിറ്റോര്‍ഗഡ്- രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആള്‍ക്കുട്ടം അടിച്ചുകൊന്നു. മധ്യപ്രദേശിലെ അചല്‍പുര്‍ സ്വദേശി ബാബു ലാല്‍ ഭിലാണ് മരിച്ചത്. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്.
ജനക്കൂട്ടം വാഹനം തടഞ്ഞുനിർത്തി ഇരുവരേയും പുറത്തേക്ക് വലിച്ചിട്ട് മർദിക്കുകയായിരുന്നു. ബെഗു പട്ടണത്തിനു സമീപം നടന്ന സംഭവത്തില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടു പേരെ മർദിക്കുന്ന വിവരം അർധരാത്രിയോടെയാണ് ലഭിച്ചതെന്നും ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ബാബു ലാല്‍ മരിച്ചുവെന്നും ആശുപത്രിയിലുള്ള പിന്‍റും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.