ജറുസലേം- കഴിഞ്ഞ 12 വർഷമായി ഇസ്രായിലിനെ അടക്കി ഭരിച്ച ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യമായി. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയതായി അംഗീകരിച്ച് നെതന്യാഹു തന്നെ രംഗത്തെത്തി. ഞാന് നിങ്ങളെ സ്‌നേഹിക്കുന്നു, എല്ലാവർക്കും നന്ദി എന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു. പാർലമെന്റിൽ വിശ്വാസ വോട്ട് നേടിയ ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തും. പ്രതിപക്ഷത്തെ യൈർ ലാപിഡ്, നഫ്റ്റാലി ബെനറ്റ് എന്നിവരുടെ സംയുക്ത സഖ്യമാണ് നെതന്യാഹുവിനെ അധികാരത്തിൽനിന്ന് നീക്കിയത്. ബെനറ്റായിരിക്കും ആദ്യത്തെ ടേമിൽ അധികാരത്തിലെത്തുക. മുഴുവൻ ഇസ്രായിലികളെയും പ്രതിനിധീകരിക്കുന്ന സർക്കാറായിരിക്കും തന്റെതെന്ന് ബെനറ്റ് വ്യക്തമാക്കി.