ബില്ലടക്കാത്തിനെ തുടര്‍ന്ന് കോവിഡ് രോഗിയുടെ മൃതദേഹം പിടിച്ചുവെച്ചു

ബംഗളൂരു-മെഡിക്കല്‍ ബില്ലുകള്‍ അടക്കാത്തതിനെ തുടര്‍ന്ന് ബംഗളൂരു ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം പിടിച്ചുവെച്ചു.
1,30,253 രൂപയുടെ ഫാര്‍മസി ബില്ലുകളും മറ്റും നല്‍കാത്തതിനെ തുടര്‍ന്നാണ് 70 വയസ്സായ കോവിഡ് രോഗിയുടെ മൃതദേഹം വിട്ടുകൊടുക്കാതിരുന്നത്. ഫാര്‍മസി ബില്ലുകള്‍ കര്‍ണാടക സര്‍ക്കാരിന്റെ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. മൊത്തം ബില്‍ 3,67,753 രൂപയായിരുന്നു. ഒടുവില്‍ ബി.ബി.എം.പി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനുശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.

 

Latest News