തലശ്ശേരി- പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിലെത്തി പോലീസ്. സംഭവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സംഭവം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലെത്തിയത്. ഏപ്രിൽ ഒമ്പതിനാണ് പുല്ലൂക്കര സ്വദേശി കൂലോത്ത് രതീഷിനെ (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം അനുഭാവിയായിരുന്ന രതീഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും സൈബർസെൽ ശേഖരിച്ച വിവരങ്ങളും വിലയിരുത്തിയാണ് അന്വേഷണ സംഘം രതീഷിേേന്റത് ആത്മഹതെന്ന് കണ്ടെത്തിയത്. രതീഷിന്റെ ശരീരത്തിൽ കണ്ട മർദ്ധനമേറ്റ പാടുകളും മറ്റും മൻസൂർ കൊല്ലപ്പെടുന്ന സമയം ഉണ്ടായ സംഘർഷത്തിൽ വന്നതാണെന്ന് പോലീസ് പറഞ്ഞു.
മൻസൂർ വധക്കേസിൽ രണ്ടാമത്തെ പ്രതിയായിരുന്നു രതീഷ്. കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെക്യാടിന് സമീപത്ത് ഒഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അവിടെ ഒളിവിൽ കഴിയുകയായിരുന്നതിനിടെയാണ് ആത്മഹത്യ.
പാറക്കടവിൽ വെൽഡിങ് ഷോപ്പ് നടത്തി വരികയായിരുന്നു രതീഷ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് രതീഷിന്റെ വീട്ടിൽ ആത്മഹത്യക്ക് തലേ ദിവസം പരിശോധന നടത്തിയിരുന്നു. ഒളിവിലായിരുന്ന രതീഷിനായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.ഇതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത.് രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണം ഉയർന്നിരുന്നു. നിയുക്ത് കെ.പി.സി.സി പ്രസിഡണ്ടായ കെ.സുധാകരനും രതീഷിന്റേത് കൊലപാതകമാണെന്ന നിലപാടിലായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം രാത്രി 8 മണിയോടെയാണ് മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത.് സംഭവത്തിനിടെ മൻസൂറിന്റെ സഹോദരനും പരിക്കേറ്റിരുന്നു.