ഡാലസ്- കൂടുതല്‍ പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിച്ചതിനു പിന്നാലെ, അമേരിക്കയില്‍നിന്ന് വ്യാമയാന വ്യവസായത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ശുഭവാര്‍ത്ത.
യു.എസ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ചെക്ക് പോയിന്റുകളിലൂടെ വെള്ളിയാഴ്ച 20 ലക്ഷം പേര്‍ കടന്നു പോയി. 2020 മാര്‍ച്ചിനുശേഷം ആദ്യമായാണ് ഇത്രയും പേര്‍ അമേരിക്കയിലെ എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യുന്നത്.
15 മാസത്തിനിടെ ഒറ്റ ദിവസം എയര്‍പോര്‍ട്ടുകളിലെ സെക്യൂരിറ്റി സ്‌ക്രീനിംഗ് 20 ലക്ഷം കടക്കുന്നത് വ്യോമയാന രംഗത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
ഫെബ്രുവരി മുതലാണ് എയര്‍ലൈന്‍ ബുക്കിംഗ് വര്‍ധിച്ചു തുടങ്ങിയത്. ഫെബ്രുവരി മുതലാണ് കൂടുതല്‍ അമേരിക്കക്കാര്‍ കുത്തിവെപ്പെടുത്തു തുടങ്ങിയതും. വിമാന യാത്രക്കുള്ള നിര്‍ബന്ധിത ക്വാറന്റൈനും അമേരിക്ക എടുത്തു കളഞ്ഞിട്ടുണ്ട്.
2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിമാനയാത്രക്കാരുടെ 74 ശതമാനമാണ് തിരിച്ചെത്തിയത്. അതേസമയം, കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ലക്ഷം യാത്രക്കാരാണ് കൂടുതല്‍.