ന്യൂദല്‍ഹി- ബി.ജെ.പി വിട്ട് തൃണമൂലില്‍ തിരിച്ചെത്തിയതിന് പിന്നാലെ കേന്ദ്രം ഏര്‍പ്പെടുത്തിയ വി.ഐ.പി സുരക്ഷ വേണ്ടെന്ന് മുകുള്‍ റോയ്. കേന്ദ്ര സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുള്‍ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മുകുള്‍ റോയിയുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം ഇസെഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. സുരക്ഷ പിന്‍വലിക്കണമെന്ന മുകുള്‍ റോയിയുടെ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 ലാണ് തൃണമൂല്‍ ബന്ധം അവസാനിപ്പിച്ച് മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായ മുകുള്‍ റോയിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം ഏര്‍പ്പെടുത്തിയത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇത് ഇസെഡ് കാറ്റഗറിയിലേക്കു ഉയര്‍ത്തിയത്.