ലാഹോർ- കോവിഡ് വാക്‌സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
സിവിൽ, സൈനിക നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദ് ഇക്കാര്യം പ്രസ്താവിച്ചത്.
വാക്‌സിനെടുക്കുന്നതിൽ ലോകത്ത് തന്നെ ഏറ്റവും പിന്നിലാണ് പാക്കിസ്ഥാൻ. രാജ്യത്ത് ആകെ 19 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമാണ് വാക്‌സിൻ ഇതുവരെ എടുത്തത്. സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലൂടെയുമുള്ള വ്യാജ പ്രചാരണങ്ങളാണ് പ്രശ്‌നം
ഈ സാഹചര്യത്തിലാണ് കോവിഡ് വാക്‌സിനെടുക്കാത്തവരുടെ മൊബൈൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. പഞ്ചാബ് പ്രവിശ്യയിലാണ് വാക്‌സിനെടുക്കാൻ മടിക്കുന്നവർക്കെതിരെ നടപടി പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം പാക്കിസ്ഥാനിൽ 67 ദശലക്ഷം ജനങ്ങൾക്ക് വാക്‌സിൻ നൽകണമെന്നായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇതുവരെ ആകെ 4.2 ദശലക്ഷം ആളുകൾക്ക് മാത്രമേ കുത്തിവയ്പ് നൽകിയിട്ടുള്ളൂ.