ദമാം- ഒ.ഐ.സി.സി ദമാം റീജ്യണൽ സെക്രട്ടറിയും പൊതു പ്രവർത്തകനുമായ തൃശൂർ കുന്നംകുളം സ്വദേശി അബ്ദുൽ റഷീദ് ഇയ്യാൽ (47) നാട്ടിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ മത രംഗത്ത് സജീവ സാന്നിധ്യമായ റഷീദ് സൗമ്യനായ ഒരു പൊതു പ്രവർത്തകൻ ആയിരുന്നു. നൂറുകണക്കിന് സൗഹൃദം സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് പ്രവാസ ലോകം ശ്രവിച്ചത്. ദമാമിലെ സിഹാത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുൻപാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഈ മാസം തിരിച്ചു വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് വിയോഗം.