ന്യൂദല്‍ഹി- രാഷ്ട്രീയത്തില്‍ ആദര്‍ശത്തോടുള്ള പ്രതിബദ്ധത സുപ്രധാനമാണെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ പരിഷ്‌കരണത്തിനായി ശബ്ദമുയര്‍ത്തിയിരുന്ന 23 നേതാക്കളുടെ (ജി-23) കൂട്ടായ്മയില്‍ അംഗമായിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് കപില്‍ സിബലിന്റെ പ്രസ്താവന.
ബി.ജെ.പിയില്‍നിന്ന് അദ്ദേഹത്തിനു പ്രസാദം ലഭിക്കുമോ അതോ യു.പി ഇലക് ഷനു വേണ്ടി മാത്രമുള്ള പിടിത്തം മാത്രമാണോ എന്നതാണ് ചോദ്യമെന്ന് കപില്‍ സിബല്‍ പറഞ്ഞു. ആദര്‍ശത്തില്‍ കാര്യമല്ലെങ്കില്‍ ഇങ്ങനെ ചാടുന്നവര്‍ക്ക് കാര്യങ്ങള്‍ എളപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ പരിഷ്‌കരണം ആവശ്യമാണെന്നും പാര്‍ട്ടിക്കകത്തുനിന്നു കൊണ്ട് അതിനായി ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആദര്‍ശത്തോട് വിയോജിപ്പുള്ളതു കൊണ്ടുതന്നെ താന്‍ ഒരിക്കലും ബി.ജെ.പിയില്‍ ചേരില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.