ജയ്പൂര്‍- വീടിനു പുറത്ത് അംബേദ്കറുടെ പോസ്റ്റര്‍ ഒട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ഒബിസി സമുദായക്കാര്‍ കൂട്ടമായി മര്‍ദിച്ച 21കാരനായ ദളിത് യുവാവ് മരിച്ചു. ഭീം ആര്‍മി പ്രവര്‍ത്തകനായ വിനോദ് ബാംനിയ ആണ് കൊല്ലപ്പെട്ടത്. ബാംനിയ വീടിനു പുറത്ത് ഒട്ടിച്ച പോസ്റ്റര്‍ ആക്രമികള്‍ കീറിക്കളഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപതാകത്തില്‍ കലാശിച്ചത്. ജൂണ്‍ അഞ്ചിനാണ് ഒരു സംഘം യുവാക്കള്‍ വിനോദിനെ കൂട്ടമായി മര്‍ദിച്ചത്. സംഭവത്തില്‍ വിനോദിന്റെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തു. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ജാതിയുടെ പേരില്‍ അധിക്ഷേപം നടത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് നടപടി എടുക്കാത്തതില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.