ന്യൂദല്‍ഹി-കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്‌റ്റോക്കിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം. വാക്‌സിന്‍ സ്‌റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദേശം. ഈ വിവരങ്ങള്‍ പല സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുന്നുണ്ട്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.