Sorry, you need to enable JavaScript to visit this website.

നടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ ബി.ജെ.പിയുടെ പരാതി

തൃശൂർ - കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച  ലക്ഷദ്വീപിലെ നടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ പോലീസിന് പരാതി.  തൃശൂർ ടൗൺ ഈസ്റ്റ് സ്‌റ്റേഷനിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാറാണ്  പരാതി നൽകിയത്. ജൂൺ ഏഴിന് ചാനൽ ചർച്ചയ്ക്കിടെ ലക്ഷദ്വീപ് സ്വദേശിനിയായ ഐഷ സുൽത്താന രാജ്യദ്രോഹ പരാമർശം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.  രാജ്യം കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ അതിനെ തകർക്കാനും താളം തെറ്റിക്കാനും മനഃപൂർവ്വം വ്യാജവാർത്ത പ്രചരിപ്പിച്ച് സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കി ജനാധിപത്യ സർക്കാരിനെയും നീതിന്യായ വ്യവസ്ഥയേയും അട്ടിമറിക്കാനാണ് ഐഷ സുൽത്താനയും തീവ്രവാദ ശക്തികളും ലക്ഷ്യമിടുന്നതെന്ന് പരാതിയിൽ ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരവും ഡിസാസ്റ്റർ മാനേജ്‌മെൻറ് ആക്ട് പ്രകാരവും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഐഷ സുൽത്താന ചെയ്തതിട്ടുള്ളതെന്നും അതിനാൽ ഉടൻ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
 

Latest News