Sorry, you need to enable JavaScript to visit this website.

പച്ചനിറവും മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ സമനില തെറ്റുന്നവരെ ഗൗനിക്കില്ല; ലീഗുമായുള്ള ബന്ധം ദൃഢമാക്കി സുധാകരൻ

മലപ്പുറം- കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് കെ.സുധാകരൻ നടത്തിയ പ്രസ്താവന ചർച്ചയായി. ലീഗുമായി കോൺഗ്രസിനുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. ഇതോടൊപ്പം തന്നെ പച്ചനിറവും മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമോഫോബിയയുടെ കാലത്ത് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം കൂടുതൽ ദൃഢമാക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച ശേഷമാണ് സുധാകരൻ പ്രസ്താവന നടത്തിയത്. കുഞ്ഞാലിക്കുട്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് സുധാകരൻ പ്രസ്താവന നടത്തിയത്. സമൂഹത്തിൽ വളർന്നുവരുന്ന വർഗീയതയെ എന്തു വന്നാലും ഒന്നിച്ച് നേരിടുമെന്നും സുധാകരൻ പറയുന്നു. 
കേരളത്തിൽ വളർന്നുവരുന്ന വർഗീയതയെയും ഇസ്ലാമോഫോബിയയെയും എതിരിടും എന്ന ഉറപ്പാണ് കുഞ്ഞാലിക്കുട്ടിയുമായുള്ള സന്ദർശനത്തിന് ശേഷം സുധാകരൻ വ്യക്തമാക്കിയത്. യു.ഡി.എഫിലെ ഏറ്റവും പ്രബല ഘടകകക്ഷിയായ മുസ്ലിം ലീഗുമായുള്ള സഖ്യം കൂടുതൽ ശക്തമായി തുടരേണ്ടത് മുന്നണിയുടെ വിജയത്തിന് അടിസ്ഥാനമാണെന്ന നിലപാടാണ് സുധാകരൻ സ്വീകരിക്കുന്നത്. 
ഈയടുത്ത കാലത്ത് ഒരു കോൺഗ്രസ് നേതാവും സ്വീകരിക്കാത്ത ദൃഢനിലപാടാണ് സുധാകരൻ എടുത്തത്. മുസ്ലിം ലീഗുമായുള്ള ബന്ധത്തെ ദൃഢമാക്കുന്നതിനൊപ്പം നാട്ടിൽ നടമാടുന്ന ഇസ്ലാമോഫോബിയക്ക് എതിരെയും നിലപാട് സ്വീകരിച്ചത് യു.ഡി.എഫ് രാഷ്ട്രീയത്തിന് പ്രത്യേകിച്ച് കോൺഗ്രസിന് വേറിട്ട അനുഭവമാണ്. സംഘ്പരിവാറിന് എതിരെ അതിശക്തമായ പോരാട്ടം കാഴ്ചവെച്ചാൽ മാത്രമേ കേരളത്തിൽ രാഷ്്ട്രീയ ഭാവിയുള്ളൂ എന്ന തിരിച്ചറിവ് കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച് തയ്യാറാക്കിയ പ്രാഥമിക വിവര റിപ്പോർട്ടുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘ്പരിവാറിനെതിരെ പോരാടാൻ കേരളത്തിൽ യു.ഡി.എഫിനേക്കാൾ നല്ലത് എൽ.ഡി.എഫിനാണെന്ന് ന്യൂനപക്ഷം ചിന്തിച്ചതുകൊണ്ടാണ് ഭരണത്തുടർച്ചയുണ്ടായത് എന്ന നിഗമനവും കോൺഗ്രസിനുണ്ട്. കോൺഗ്രസിന്റെ മാറിയ മുഖം തന്നെയാണ് സുധാകരൻ പ്രതിനിധീകരിക്കുന്നത് എന്നാണ് ക്ലബ് ഹൗസിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ സുധാകരൻ നടത്തിയത്. ഏതാനും നിമിഷം മുമ്പാണ് ക്ലബ് ഹൗസിൽ ചർച്ച അവസാനിച്ചത്.
 

Latest News