Sorry, you need to enable JavaScript to visit this website.

എം. വിന്‍സെന്റ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം- കോവിഡ് മുക്തനായ എം. വിന്‍സെന്റ് എം.എല്‍.എ വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടന്നത്. കോവിഡ് ബാധിച്ച് വിന്‍സെന്റിന്റെ അമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കോവളം നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിന്‍സെന്റ്് കോവിഡ് ബാധിതനായതിനാല്‍ സഭയില്‍ ഇതുവരെ ഹാജരായിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ തന്നെ എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹത്തിന് ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സന്തോഷകരമായ നിമിഷം അല്ലാതിരുന്നിട്ടും അദ്ദേഹം സത്യപ്രതിജ്ഞക്ക് എത്തിയത്. ഇതോടെ പതിനഞ്ചാം നിയമസഭയിലെ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

സ്ഥിരമായി ആരേയും തുണക്കാത്ത കോവളം മണ്ഡലത്തില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ നീലലോഹിതദാസന്‍ നാടാരെ തോല്‍പ്പിച്ചാണ് വിന്‍സെന്റ് സഭയിലെത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ സത്യപ്രതിജ്ഞ അണികളുടെയടക്കം കണ്ണ് നനയിച്ചു.

 

Latest News