Sorry, you need to enable JavaScript to visit this website.

അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയ മൂന്ന് കുട്ടികള്‍ പിടിയില്‍

കുശിനഗര്‍- ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യം മൊബൈലില്‍ പകര്‍ത്തി. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വീടിനു പുറത്തു കളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി ശക്തമായ നടപടി ഉറപ്പു നല്‍കി. കളിക്കുന്നതിനിടെ അയല്‍ക്കാരായ കുട്ടികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികള്‍ മാറി മാറി പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തി ഇതു പിന്നീട് പ്രചരിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

സംഭവത്തിലുള്‍പ്പെട്ട മൂന്ന് കുട്ടികളേയും പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. ശേഷം ഇവരെ ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്കു മാറ്റി. കുറ്റകൃത്യം പകര്‍ത്താന്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

Latest News