ജലോര്‍, രാജസ്ഥാന്‍- രാജസ്ഥാനിലെ മരുഭൂമിയില്‍ കൊടും ചൂടില്‍ ദാഹിച്ച് വലഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു. അമ്മൂമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഏതാനും കിലോമീറ്റര്‍ അകലെയുള്ള അമ്മൂമ്മയുടെ സഹോദരിയുടെ അടുത്തേക്ക് കടുത്ത ചൂടിനിടയിലും നടന്നുപോകുകയായിരുന്നു ഇരുവരും. നിര്‍ജലീകരണം മൂലമാണ് കുട്ടി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
സൂര്യാതപത്തില്‍ ഇരുവരും ബോധം കെട്ടുവീഴുകയായിരുന്നു. ഒരു ആട്ടിടയനാണ് ഇവരെ കണ്ടെത്തിത്. ഇയാള്‍ ഗ്രാമമുഖ്യനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ അധികാരികള്‍ സ്ഥലത്തെത്തി അമ്മൂമ്മയെ ആശുപത്രിയിലെത്തിച്ചു.
കൈയില്‍ വെള്ളം കരുതാതെയാണ് കുട്ടിയുമായി അമ്മൂമ്മ പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അമ്മൂമ്മക്ക് മാനസിക പ്രശ്‌നങ്ങളുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.