ലണ്ടന്‍- ഇസായില്‍ പക്ഷം ചേര്‍ന്നതെന്ന ആരോപണങ്ങളെ തുടര്‍ന്ന് ബ്രിട്ടീഷ് സ്‌കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചു. എജുക്കേഷന്‍ കമ്പനിയായ പിയേഴ്‌സണ്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങള്‍ ഇതു രണ്ടാംതവണയാണ് പിന്‍വലിക്കുന്നത്.
ഫലസ്തീനികള്‍ക്ക് അനുകൂലമാണെന്ന ഇസ്രായില്‍ ഗ്രൂപ്പുകളുടെ ആരോപണത്തെ തുടര്‍ന്ന് 2019 ലാണ് ആദ്യം പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചത്.
ബ്രിട്ടീഷ് ജൂത പ്രതിനിധികളുടെയും യു.കെ. അഭിഭാഷകരുടേയും നിര്‍ദേശങ്ങളെ തുടര്‍ന്നാണ് പിയേഴ്‌സണ്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നത്.
പാഠപുസ്തകങ്ങള്‍ വീണ്ടും അവലോകനം ചെയ്യുകയാണെന്നും എല്ലാ കാഴ്ചപ്പാടുകളും അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും പിയേഴ്‌സണ്‍ വക്താവ് പറഞ്ഞു.