Sorry, you need to enable JavaScript to visit this website.

ഗുലാം നബി ആസാദ്  തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് 

ചെന്നൈ- തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് വരാനിരിക്കുന്ന ഒഴിവുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ വീണ്ടും പാര്‍ലമെന്റിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ആലോചന. വരാനിരിക്കുന്ന മൂന്ന് ഒഴിവുകളില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കും. ഫെബ്രുവരി 15 ന് രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ ആസാദിനെ ഇത്തവണ തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ  ജന്മനാടായ ജമ്മു കശ്മീരിലെ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നുന്നത്. തെരഞ്ഞെടുപ്പ് ഇതിനോടകം നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയാണ്.സമീപകാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വിജയകരവും ശക്തമായ സഖ്യമാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യം. ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ ഈ അടുത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി വലിയ വിജയമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 9 ല്‍ 8 സീറ്റിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ 18 സീറ്റിലുമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. 


 

Latest News