ഹേഗ്-ഫോണുകള്‍ ചോര്‍ത്തി നടത്തിയ അന്തരാഷ്ട്ര ഓപ്പറേഷനില്‍ 800 പേരെ അറസ്റ്റ് ചെയ്തായി യൂറോപ്യന്‍ യൂനിയന്‍ പോലീസ് ഏജന്‍സിയായ യൂറോപോള്‍ അറിയിച്ചു.
പോലീസ് ഏജന്‍സികള്‍ രഹസ്യമായി സ്ഥാപിച്ച എന്‍ക്രിപ്റ്റഡ് ഫോണുകള്‍ ക്രിമിനലുകള്‍ ഉപയോഗിച്ചതാണ് സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും അറസ്റ്റ് നടത്താനും സഹായകമായത്.
ഇങ്ങനെ ലഭിച്ച വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ഒരാഴ്ചക്കിടെ ന്യൂസിലാന്‍ഡ് മുതല്‍ ഓസ്‌ട്രേലിയ വരെയും യൂറോപ്പിലും അമേരിക്കയിലും റെയ്ഡ് നടത്താനും ക്രമസമാധാന ഏജന്‍സികള്‍ക്കും ഗംഭീര നേട്ടമുണ്ടാക്കാനും സാധിച്ചത്.
700 ലേറെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും 800 ലേറെ പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി യൂറോപോള്‍ ഓപറേഷന്‍സ് ഡെപ്യൂട്ടി ഡയരക്ടര്‍ ഫിലിപ്പ് ലെകോഫ് പറഞ്ഞു. പരിശോധനകളില്‍ എട്ട് ടണ്ണിലേറെ കൊക്കെയ്ന്‍ പിടിച്ചെടുക്കുകയും ചെയ്തു. പലകേന്ദ്രങ്ങളിലും വന്‍തുക കണ്ടെത്തിയിട്ടുണ്ട്.
എഫ്.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ സ്ഥാപിച്ച മെസേജിംഗ് ആപ്പുകള്‍ ക്രിമിനലുകള്‍ ഉപയോഗിക്കുകയായിരുന്നു.