ക്വാലാലംപൂര്‍- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ ശരീര താപനില പരിശോധിക്കുന്നതിന് ഡ്രോണുകള്‍. മലേഷ്യയിലെ ടെറംഗനു സ്‌റ്റേറ്റിലാണ് പോലീസ് ആളുകളുടെ താപനില പരിശോധിക്കുന്നതിന് തലക്കു മുകളിലൂടെ ആളില്ലാ വിമാനം പറപ്പിക്കുന്നത്.
20 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ വ്യക്തികളുടെ ശരീരോഷ്മാവ് രേഖപ്പെടുത്തും. കൂടിയ ശരീരോഷ്മാവുള്ളവരെ കണ്ടെത്തിയാല്‍ ചുകപ്പ് ലൈറ്റിലൂടെ അധികൃതര്‍ക്ക് അറിയിപ്പ് നല്‍കും.