നജ്‌റാൻ - നഗരത്തിലെ അൽജർബ ഡിസ്ട്രിക്ടിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇരുപതു ആടുകൾ ചത്തു. തെരുവുനായ്ക്കൾ കടിച്ചുകൊന്ന ആടുകളുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളുടെയും കന്നുകാലികളുടെയും ജീവന് ഭീഷണി സൃഷ്ടിക്കുന്ന, പ്രദേശത്തെ തെരുവുനായ് ശല്യത്തിന് അധികൃതർ എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.