ലാഹോര്‍- സെക്യൂരിറ്റി ഗാര്‍ഡ് ഡോക്ടര്‍ ചമഞ്ഞ് ശസ്ത്രക്രിയ നടത്തിയ സ്ത്രീ മരിച്ചു. പാക്കിസ്ഥാനിലെ കിഴക്കന്‍ പട്ടണമായ ലാഹോറിലാണ് സംഭവം. 80 വയസ്സായ ശമീമ ബീഗമാണ് ലാഹോറിലെ മയോ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവരെ സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് വഹീദ് ഭട്ട് എന്നയാള്‍ ചികിത്സിച്ചത്.
ഓപ്പറേഷന്‍ തിയേറ്ററില്‍ ഇയാള്‍ എന്തു ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വ്യക്തമല്ല. യോഗ്യതയുള്ള ഒരു ടെക്‌നീഷ്യനും തിയേറ്ററിലുണ്ടായിരുന്നു. വലിയ ആശുപത്രിയാണെന്നും ഏതൊക്കെ ഡോക്ടര്‍മാര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് കണ്ടെത്തുക പ്രയാസമാണെന്നും ആശുപത്രി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ ഭട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഇതിനുമുമ്പും ഡോക്ടര്‍ ചമഞ്ഞ് വീടുകള്‍ സന്ദര്‍ശിച്ചതായി പറയുന്നു.
![]() |
മൂന്നു വയസ്സുകാരന്റെ കണ്ണിലേക്ക് സ്പാനര്‍ എറിഞ്ഞു; ഗുരതരാവസ്ഥയില്‍ |
പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കാന്‍ പണം നല്‍കുന്നതിന് രോഗികള്‍ നിര്‍ബന്ധിതരാണ്. ശരീരത്തിന്റെ പിന്‍ഭാഗത്തെ മുറിവ് ചികിത്സിക്കുന്നതിനും ശസ്ത്രക്രിയക്ക് ശേഷം രണ്ട് തവണ വീട്ടിലെത്തി മുറിവ് വെച്ചു കെട്ടുന്നതിനും ശമീമ ബീഗത്തിന്റെ ബന്ധുക്കള്‍ ഭട്ടിന് പണം നല്‍കിയിരുന്നു. മുറിവില്‍നിന്ന് രക്തം നിലക്കാതെ, വേദന കൂടിയതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലെത്തിയത്. വ്യാജ ശസ്ത്രക്രിയ ആണോ മരണകാരണമെന്ന് സ്ഥിരീകരിക്കാന്‍ മൃതദേഹം പരിശോധനക്ക് അയച്ചിരിക്കയാണ്.
രോഗികളില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് സെക്യൂരിറ്റി ജോലിയില്‍നിന്ന് പിരിച്ചുവിട്ടയാളാണ് ഭട്ടെന്ന് മയോ ഹോസ്പിറ്റല്‍ ജീവനക്കാര്‍ പറഞ്ഞു.
![]() |
ബന്ധുക്കള്‍ കൊല്ലാന്‍ വരുന്നു; ലിവ് ഇന്‍ പങ്കാളികള്‍ക്ക് സംരക്ഷണം ഒരുക്കി സുപ്രീം കോടതി |
![]() |
മലയാളികള്‍ ഇടിച്ചുകയറുന്ന ക്ലബ് ഹൗസില്‍ വിവാഹവും |