Sorry, you need to enable JavaScript to visit this website.

മോഹിപ്പിച്ച് 'നൂര്‍ജഹാന്‍', വില 1000 രൂപ വരെ; കര്‍ഷകര്‍ക്കിത് മധുവിധു കാലം

ഭോപാല്‍- മാങ്ങ ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നുവച്ച് ഏതു മുന്തിയ ഇനം മാങ്ങയും ഇവിടെ ചീപ്പായി ലഭിക്കുമെന്ന് ധരിച്ചെങ്കില്‍ തെറ്റി. ഒന്നിന് മാത്രം 1000 രൂപ വരെ വിലവരുന്ന ഇനം ഉണ്ടിവിടെ. നൂര്‍ജഹാന്‍ മാങ്ങ. അഫ്ഗാനില്‍ വേരുകളുള്ള ഈ മാങ്ങ സുന്ദരി മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ കട്ടിവാഡ മേഖലയിലാണ് കൃഷി ചെയ്യപ്പെടുന്നത്. ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ഈ വര്‍ഷം മികച്ച വിളവ് ലഭിച്ചിരിക്കുന്നു. അതുപോലെ നല്ല വിലയും കര്‍ഷകര്‍ക്ക് ലഭിക്കുന്നു. ഒരു മാങ്ങയ്ക്കു മാത്രം 500 രൂപ മുതല്‍ 1000 രൂപ വരെയാണ് വിപണി വില. കഴിഞ്ഞ വര്‍ഷം വിളവും വിലയും കുറച്ച് മോശമായിരുന്നു. 

ഈ വര്‍ഷം വിളവെടുത്തത് രണ്ട് കിലോ മുതല്‍ 3.5 കിലോ വരെ ഭാരമുള്ള കൂറ്റന്‍ മാങ്ങകളാണ്. കഴിഞ്ഞ വര്‍ഷം മോശം കാലാവസ്ഥയായിരുന്നു വില്ലനായത്. തന്റെ മൂന്ന് മാവുകളില്‍ നിന്നു മാത്രമായി 250 നൂര്‍ജഹാന്‍ മാങ്ങകള്‍ പറിച്ചു വിറ്റതായി കട്ടിവാഡയിലെ മാവ് കര്‍ഷകന്‍ ശിവരാജ് സിങ് ജാദവ് പറയുന്നു. മാങ്ങ പറിക്കുന്നതിനു മുമ്പ് തന്നെ ആവശ്യക്കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങിയതായും ശിവരാജ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്നും അയല്‍ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നും ഈ മാങ്ങയ്ക്ക് ഏറെ ആവശ്യക്കാരെത്തുന്നതായും അദ്ദേഹം പറയുന്നു. ഈ വര്‍ഷം മൂന്നര കിലോ വരെ തൂക്കമുള്ള മാങ്ങകളാണ് ലഭിച്ചത്.

Latest News