മുള്‍ത്താന്‍- തെക്കന്‍ പാക്കിസ്ഥാനില്‍ തിങ്കളാഴ്ച രാവിലെ രണ്ട് ട്രെയ്്‌നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരുക്കേറ്റു. പാളം തെറ്റിയ മില്ലത്ത് എക്‌സപ്രസില്‍ സര്‍ സയ്ദ് എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലാണ് അപകടമുണ്ടായത്. കറാച്ചിയില്‍ നിന്നും സര്‍ഗോധയിലേക്കു പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. ഈ ട്രാക്കിലൂടെ കടന്നുവന്ന റാവല്‍പിണ്ടിയില്‍ നിന്നുള്ള സര്‍ സയ്ദ് എക്‌സ്പ്രസ് മില്ലത്ത് എക്രസ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ റെയില്‍വെ അറിയിച്ചു.