Sorry, you need to enable JavaScript to visit this website.

ബിജെപി ഫണ്ട് വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി,  വിവരങ്ങള്‍ നേരിട്ടു ശേഖരിക്കുന്നു

ന്യൂദല്‍ഹി- കേരളത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുന്നു. രണ്ട് ദിവസത്തെ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം കേരളത്തിലെ കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം. കേരളത്തിലെ വിഷയങ്ങള്‍ പാര്‍ട്ടി നിരീക്ഷിക്കുകയാണെന്നു നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണു വിലയിരുത്തല്‍.
െ്രെകസ്തവ സമുദായത്തെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ മോഡി നിര്‍ദേശിച്ചു. കടുത്ത നിലപാടുകളില്‍ പാര്‍ട്ടി അയവു വരുത്തി അവരെ ചേര്‍ത്തു നിര്‍ത്തണമെന്നും മോഡി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തോല്‍വിയും യോഗം വിലയിരുത്തി. സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്നും സൂചനയുണ്ട്.
 

Latest News