മൂന്നു വയസ്സുകാരന്റെ കണ്ണിലേക്ക് സ്പാനര്‍ എറിഞ്ഞു; ഗുരതരാവസ്ഥയില്‍

കാക്കിനാഡ- ആന്ധ്രപ്രദേശില്‍ ജയില്‍ ജീവനക്കാരന്‍ സ്പാനര്‍ എറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമചന്ദ്രപുരം ടൗണിലാണ് സംഭവം. സബ് ജയിലിലെ ഹെഡ് വാര്‍ഡനാണ് പ്രതി. മെയ് 24 നാണ് സംഭവമെങ്കിലും കുട്ടിയുടെ കുടുംബം ഞായറാഴ്ച പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്തുവന്നത്.
രാമചന്ദ്രപുരം സബ്ജയിലിലെ ഹെഡ് വാര്‍ഡനായ ഡി.രാമു താമസിക്കുന്ന ഒന്നാം നിലയില്‍ ചെന്നപ്പോഴാണ് സ്പാന്നര്‍ കൊണ്ട് കുട്ടിയെ എറിഞ്ഞത്. ഇടതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ജയില്‍ വാര്‍ഡനെതിരെ കേസ് ഫയല്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് രാമചന്ദ്രപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ശ്രീനിവാസ് പറഞ്ഞു.

 

Latest News