Sorry, you need to enable JavaScript to visit this website.

അലീഗഢ് മദ്യദുരന്തം; മഖ്യപ്രതി ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ അലീഗഢില്‍ 36 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ റിഷി ശര്‍മയാണ് അറസ്റ്റിലായത്. പിടികൂടുന്നതിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഇയാളെ ബുലന്ദ്ശഹര്‍ അതിര്‍ത്തിയില്‍വെച്ചാണ് അറസ്റ്റിലായത്.
അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മറ്റൊരു പ്രതി വിപിന്‍ യാദവിനെ നേരത്തെ അറസ്റ്റ് ചെയ്തതായി അലീഗഢ് സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നിതാനി പറഞ്ഞു.
റിഷി ശര്‍മയുടെ സഹോദരനടക്കം 61 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 17 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു.
മേയ് 31 വരെ 36 മരണമാണ് അലീഗഢില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മേയ് 28നും 31 നുമിടയില്‍ 71 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി അലീഗഢ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭാനു പ്രതാപ് കല്യാണി പറഞ്ഞു. 35 മരണങ്ങളുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിന പുറമെ, ജില്ലയില്‍ ജൂണ്‍ നാലിന് പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും മരണം 100 ലെത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 

Latest News