ന്യൂദല്‍ഹി- ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ അതിവ ഉല്‍കണ്ഠ അറിയിച്ച് 93 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി.
ലക്ഷദ്വീപില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്യന്തം ഉല്‍കണ്ഠാജനകമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിന് അനുസൃതമായ വികസന മാതൃക പ്രധാനമന്ത്രി ഉറപ്പുവരുത്തണം. ആരോഗ്യം, വിദ്യാഭ്യാസം, ഭരണം തുടങ്ങി എല്ലാ കാര്യങ്ങളിലും ദ്വീപ് വാസികളുമായി ചര്‍ച്ച നടത്തിയ സുരക്ഷിതമായ മാതൃകകളാണ് നടപ്പിലാക്കേണ്ടത്.
സവിശേഷ സാംസ്‌കാരിക, ഭൂമിശാസ്ത്രമുള്ള പ്രദേശമാണ് ലക്ഷദ്വീപെന്നും ഡിസംബര്‍ 20 മുതല്‍ ദ്വീപിന്റെ അധിക ചുമതല ഏറ്റെടുത്ത പ്രഫുല്‍ കെ. പട്ടേല്‍ രൂപം നല്‍കിയിരിക്കുന്ന മൂന്ന് കരട് ഉത്തരവുകളില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.