ചെന്നൈ- തമിഴ്പുലികളേയും തമിഴരേയും മോശമായി ചിത്രീകരിക്കുന്ന ഫാമിലി മാന്‍-2 ട്വിറ്ററില്‍ ട്രെന്‍ഡായി. തമിഴ് ഈലത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന ഷോ നിരോധിക്കണമെന്ന് നാം തമിഴര്‍ കച്ചി (എന്‍.ടി.കെ) സ്ഥാപകന്‍ സീമാന്‍ ആവശ്യപ്പെട്ടു. ആമസോണ്‍ പ്രൈം വീഡിയോ ആണ് ഫാമിലി മാന്‍ നിര്‍മാതാക്കള്‍.
ഷോ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആമസോണ്‍ പ്രൈം ഇന്ത്യയുടെ മേധാവി അപര്‍ണ പുരോഹിതിന് എഴുതിയതായി എന്‍.ടി.കെ സ്ഥാപകന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ ഷോ നിരോധിക്കണമെന്നും സീമാന്‍ ആവശ്യപ്പെട്ടു.