റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ഇന്നലെ പുലർച്ചെയാണ് ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടത്. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.