മുംബൈ- ബോളിവുഡിലെ മുതിര്‍ന്ന താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍. ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്ന് ഭാര്യ സൈറ ബാനു പറഞ്ഞു. 98കാരനായ ദിലീപ് കുമാര്‍ വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.