കൊച്ചി- കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താനിരുന്ന കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗണ്‍ നിയമലംഘനമാകുമോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. യോഗത്തിന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഓഫീസില്‍ യോഗം ചേരുന്നതില്‍ വിലക്കില്ലെന്നും പോലീസ് അറിയിച്ചു. ഹോട്ടലില്‍ 12 പേരാണ് യോഗത്തിനെത്തിയത്. ബിജെപി നേതൃത്വവുമായി സംസാരിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മറ്റൊരു സ്ഥലത്തേക്ക് യോഗം മാറ്റിയേക്കും.