കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ കാന്തി മുനിസിപ്പല്‍ ഗോഡൗണില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍ കടത്തിയെന്നാണ് പരാതി. മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേറ്റവ് ബോര്‍ഡ് അംഗം റാത്‌നയാണ് പരാതി നല്‍കിയത്. സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സുവേന്ദു അധികാരി ഇതുവരെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.