കൊൽക്കത്ത- റിലീഫ് വസ്തുക്കൾ മോഷ്ടിച്ചതിന് പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്കും സഹോദരനും എതിരെ കേസ്. ലക്ഷകണക്കിന് രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചുവെന്നാണ് ആരോപണം. പുർബ മെഡിനിപുർ ജില്ലയിലെ മുനിസിപാലിറ്റി ഓഫീസിൽനിന്നാണ് വസ്തുക്കൾ മോഷ്ടിച്ചത്. കാന്തി മുനിസിപ്പൽ ബോർഡ് അംഗം രത്‌നാദിപ് മന്നയുടെ പരാതിയിലാണ് കേസ്. മെയ് 29ന് സുവേന്ദു അധികാരിയുടെയും സഹോദരനും കാന്തി മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ സൗമേന്ദു അധികാരിയുടെയും നേതൃത്വത്തിലുള്ള സംഘം ലക്ഷകണക്കിന് രൂപയുടെ റിലീഫ് വസ്തുക്കൾ ഗോഡൗണിന്റെ പൂട്ടുതകർത്ത് മോഷ്ടിച്ചുവെന്നായിരുന്നു പരാതി.