ബെംഗളൂരു- കര്‍ണാടകയുടെ കൊടിയും എംബ്ലവുമുള്ള ബികിനി ആമസോണില്‍ വില്‍പനക്ക്.
കര്‍ണാടകയെ അവഹേളിക്കുന്ന നടപടിയാണിതെന്നും ആമസോണ്‍ കാനഡക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി അരവിന്ദ് ലിംബാവാലി പറഞ്ഞു.
ഇന്ത്യയില്‍ കന്നഡയാണ് ഏറ്റവും വൃത്തികെട്ട ഭാഷയെന്നതിന്റെ പേരില്‍ ഗൂഗിളിനെതിരെ പ്രതിഷേധം ഉയര്‍ന്ന് രണ്ടു ദിവസത്തിനുശേഷമാണ് പുതിയ വിവാദം. കര്‍ണാടക പതാക സഹിതമുള്ള സ്ത്രീകളുടെ വസ്ത്രം വില്‍പനക്ക് വെച്ചതിന് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി അരവിന്ദ് പറഞ്ഞു.
ഗൂഗിള്‍ കന്നഡയെ അവഹേളിച്ചതിന്റെ മുറിവുണങ്ങുന്നതിനു മുമ്പാണ് ആമസോണ്‍ കന്നട പതാകയുടെ നിറവും എംബ്ലവും ലേഡീസ് വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ കര്‍ണാടകയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ഇത് കന്നടിഗരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്-മന്ത്രി ട്വീറ്റ് ചെയ്തു.