ചെന്നൈ- രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്ത് കമല്‍ ഹാസന്‍. അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു-കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാവിലെ നടന്ന ആരാധക സംഗമത്തിലാണ് തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം രജനി നടത്തിയത്.
രാഷ്്ട്രീയ പ്രവേശനം നടത്തുമെന്ന് കമല്‍ഹാസനും നേരത്തെ സൂചന നല്‍കിയിരുന്നു. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നില നില്‍ക്കുന്നതിനിടെ കമലും രജനിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എം.ജി.ആറിനും ജയലളിതക്കും പകരമാവില്ല രജനീകാന്തെന്നാണ് എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്റെ പ്രതികരണം.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിനാണ് ജയലളിതക്കും എം.ജി.ആറിനും പകരമാവില്ലെന്ന പ്രതികരണം. ജയലളിതയുടെ വോട്ടര്‍മാരുടെ വിശ്വാസം നേടാന്‍ പുതുമുഖങ്ങള്‍ക്ക് സാധിക്കില്ല. ഇവിടെ അമ്മക്കും എം.ജി.ആറിനും ആരും പകരമാവില്ല. ഇരുവരെയും മറ്റ് നേതാക്കളുമായി താരതമ്യം ചെയ്യാമെന്നും ദിനകരന്‍ പറഞ്ഞു.