ന്യൂദല്‍ഹി-കോടികളുടെ വായ്പാ തുക തിരിച്ചുപിടിക്കാന്‍ വിവാദ വ്യവസായി വിജയ് മല്യയുടെ 5600 കോടി രൂപയിലേറെ വരുന്ന ആസ്തി വല്‍ക്കാന്‍ കോടതി അനുവദിച്ചതിനു പിന്നാലെ ചോദ്യവുമായി വിജയ് മല്യ ട്വിറ്ററില്‍.
വഞ്ചനയും ചതിയുമൊക്കെ എവിടെ പോയെന്ന് അദ്ദേഹം ചോദിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍ കരസ്ഥമാക്കിയ വായ്പാ തുകയേക്കാള്‍ വരുമെന്ന വാദം ആരും കണക്കിലെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. 100 ശതമാനം തുകയും തിരച്ചടക്കാമെന്ന് പലതവണ വാഗ്ദാനം നല്‍കിയിട്ടും കണക്കെലുടുത്തില്ലെന്നാണ് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ മല്യയുടെ വാദം. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയ ആസ്തി തന്നെ മതിയെന്നാണ് വിജയ് മല്യ അവകാശപ്പെട്ടിരുന്നത്.
വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയുടെ രാജ്യത്തെ ആസ്തികള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വായ്പ തിരിച്ചുപിടിക്കുന്നതിനാണിത്.
മല്യയുടെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികളും സെക്യുരിറ്റികളും വില്‍ക്കാന്‍ അനുമതിയുണ്ട്. 5,600 കോടിയുടെ വായ്പ തിരിച്ചുപിടിക്കാനാണിത്. നേരത്തെ ഈ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടിയുടെ വായ്പ എടുത്ത ശേഷമാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്. 2019 ജനുവരിയില്‍ മുംബൈയിലെ പ്രത്യേക കോടതി മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.