Sorry, you need to enable JavaScript to visit this website.

തങ്ങളുടെ നേതാക്കള്‍ക്ക് ബംഗാളില്‍ ഭ്രഷ്ടെന്ന് ബി.ജെ.പി, ചായപോലും കിട്ടുന്നില്ല

കൊല്‍ക്കത്ത- തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരും മമതാ ബാനര്‍ജിയും തമ്മിലുള്ള പോര് തുറന്ന യുദ്ധമായി മാറിയിരിക്കുന്ന പശ്ചിമബംഗാളില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഭ്രഷ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് കരിമ്പട്ടിക ഉണ്ടാക്കി തങ്ങളുടെ ചില നേതാക്കള്‍ക്ക് സാമൂഹ്യ ഭ്രഷ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതായി ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത് ബി.ജെ.പി ബംഗാള്‍ ഘടകമാണ്. 18 ലധികം വരുന്ന തങ്ങളുടെ നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണെന്നും ചായപോലും കൊടുക്കരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണെന്നും ബംഗാള്‍ മഹിളാമോര്‍ച്ചാ നേതാവാണ് പറഞ്ഞിരിക്കുന്നത്.

ഇക്കാര്യം ശനിയാഴ്ച മഹിളാമോര്‍ച്ച നേതാവ് കേയാഘോഷ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികയിലുള്ള ഈ 18 നേതാക്കള്‍ക്ക് കടകളില്‍നിന്നു ഒരു സാധനവും കൊടുക്കരുതെന്നും ചായ കൊടുക്കണമെങ്കില്‍പോലും തങ്ങളോട് അനുവാദം ചോദിച്ചേ ചെയ്യാവൂ എന്നും ഇവരുടെ കടകളില്‍ നിന്നു സാധനം വാങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് കേയാ ഘോഷ് കുറിച്ചിരിക്കുന്നത്. പട്ടികയിലുള്ള പേരുകാരുടെ പൊതുവായിട്ടുള്ള കാര്യം അവരുടെ ബി.ജെ.പി ബന്ധമാണെന്നും മൗലീകാവകാശമെന്നത് ബംഗാളില്‍ ഇപ്പോള്‍ ഒരു തമാശക്കാര്യമാണെന്നുമാണ് കേയാ ഘോഷ് കുറിച്ചിരിക്കുന്നത്.

 

Latest News