ചെന്നൈ- മുസ്ലിം ലീഗ് നേതാവും മുൻ എം.പിയുമായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ 126 -ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഖബറടിത്തിലെത്തി ആദരവ് അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
രാജ്യത്ത് ഹിന്ദി ആധിപത്യം അടിച്ചേൽപ്പിക്കുന്നതിന് എതിരെ പോരാടി വിജയം വരിച്ച നേതാവായിരുന്നു ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബെന്ന് എം.കെ സ്റ്റാലിൻ പറഞ്ഞു. കലൈഞ്ജറുമായി അടുത്ത ബന്ധം പുലർത്തിയ നേതാവ് കൂടിയായിരുന്നു ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്. ഖാഇദേമില്ലത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടിൽ മതസാഹോദര്യവും വികസനവും നിലനിർത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഖാഇദേമില്ലത്ത് ഇസ്മായിൽ സാഹിബുമായി എം.കെ സ്റ്റാലിന്റെ പിതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയും വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. ഇസ്മായിൽ സാഹിബിന്റെ ഓർമ്മകൾ കരുണാനിധി പല ഘട്ടങ്ങളിലും ഓർത്തെടുക്കാറുണ്ടായിരുന്നു.