Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശിൽ സൗദി അറേബ്യയുടെ റിലീഫ് വിതരണം

ബംഗ്ലാദേശിലെ പ്രളയബാധിത പ്രദേശങ്ങളിൽ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നു. 

റിയാദ്- കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ ബംഗ്ലാദേശിൽ പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായങ്ങൾ വിതരണം ചെയ്തു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫാനി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയം വൻ നാശനഷ്ടങ്ങൾ വിതച്ച സത്ഖിറ ജില്ലയിൽ 107 ടൺ ഭക്ഷ്യവസ്തുക്കളാണ് കിംഗ് സൽമാൻ റിലീഫ് സെന്റർ വിതരണം ചെയ്തത്. പ്രളയത്തിനും ദുഷ്‌കരമായ കാലാവസ്ഥക്കുമിടെ മേഖലയിലെ 5,000 ആളുകൾക്ക് കിംഗ് സൽമാൻ റിലീഫ് സെന്റർ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. 


പ്രാദേശിക സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഈ മേഖലകളിൽ ആദ്യമായി റിലീഫ് പ്രവർത്തനം നടത്തുന്ന ഏജൻസിയായി കിംഗ് സൽമാൻ സെന്റർ മാറി. ബംഗ്ലാദേശിൽ കഴിയുന്ന മ്യാന്മർ അഭയാർഥികൾക്കും ഇവർക്ക് അഭയം നൽകുന്ന ബംഗ്ലാദേശുകാർക്കുമിടയിൽ 80,000 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്ന മറ്റൊരു പദ്ധതി മുസ്‌ലിം വേൾഡ് ലീഗുമായി സഹകരിച്ച് കിംഗ് സൽമാൻ റിലീഫ് സെന്റർ നിലവിൽ നടപ്പാക്കിവരികയാണ്. 

Latest News