വീണ്ടും ജയിലില്‍ പോകാന്‍ പ്രതി പയറ്റിയ തന്ത്രം പോലീസിനെ വട്ടംകറക്കി, മോഡിക്കെതിരെ വധഭീഷണി

ന്യൂദല്‍ഹി- ജാമ്യത്തില്‍ കഴിയുന്ന പ്രതി വീണ്ടും ജയിയില്‍ പോകാന്‍ കണ്ടെത്തിയ എളുപ്പ വഴി ദല്‍ഹി പോലീസിനെ വട്ടംകറക്കി. നിരവധി കേസുകളില്‍ പ്രതിയായ 22കാരന്‍ സല്‍മാനാണ് വീണ്ടും ജയിലില്‍ പോകാന്‍ തന്ത്രം പ്രയോഗിച്ചത്. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തനിക്ക് പ്രധാനമന്ത്രി മോഡിയെ കൊല്ലണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഫോണ്‍ വച്ച് വൈകാതെ പ്രതിയുടെ ആഗ്രഹം നടന്നു. പോലീസ് പൊക്കിയെടുത്ത് ജയിലിലിടച്ചു. പ്രതിയുടെ വധഭീഷണി കോളിനു പിന്നാലെ വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഖാജുരി ഖാസില്‍ നിന്നാണ് പോലീസ് സല്‍മാനെ പൊക്കിയത്. തനിക്ക് വീണ്ടും ജയിലിലെത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി വെളിപ്പെടുത്തിയത്. ഇയാള്‍ നിരവധി കേസുകള്‍ പ്രതിയാണ്. നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി ആയതിനാല്‍ കൂടുതല്‍ ഏജന്‍സികള്‍ പ്രതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Latest News