അബഹ - ബീശക്ക് വടക്ക് അൽഹേശ ഗ്രാമത്തിൽ സൗദി പൗരൻ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തി. ഇരുവർക്കുമിടയിലുണ്ടായ തർക്കത്തിനിടെ സഹോദരനു നേരെ പ്രതി പന്ത്രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ സൗദി പൗരൻ സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. കൃത്യത്തിനു ശേഷം പ്രതി സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ കീഴടങ്ങി.