ബെംഗളുരു- ഇന്ത്യയിലേ ഏറ്റവും മോശം ഭാഷ എന്ന് സെര്‍ച്ച് ഗുഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഉത്തരം കന്നഡ. കര്‍ണാടകയില്‍ ഇതിനെ ചൊല്ലി വലിയ പ്രതിഷേധമുയര്‍ന്നു. ഗൂഗിളിനെതിരെ വക്കീല്‍ നോട്ടീസയക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്നും വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും അമര്‍ഷം ഉയര്‍ന്നതോടെ ഗൂഗിള്‍ പൊതുജനത്തോട് ക്ഷമാപണം നടത്തി. സെര്‍ച്ച് റിസള്‍ട്ട് തങ്ങളുടെ അഭിപ്രായത്തെ അല്ല കാണിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു.
ഇങ്ങനെ സെര്‍ച്ച് റിസല്‍ട്ട് കാണിക്കുന്ന ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ഭാഷാ, സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിബാവലി പറഞ്ഞു. മന്ത്രി ട്വിറ്ററിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 2500 വര്‍ഷത്തെ സമ്പന്ന പാരമ്പര്യമുള്ള ഭാഷയാണ് കന്നഡയെന്നും കന്നഡികരുടെ അഭിമാനമാണ് ഈ ഭാഷയെന്നും മന്ത്രി പറഞ്ഞു. കന്നഡ ഭാഷയെ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് കന്നഡിഗരെ അപമാനിക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
സെര്‍ച്ച് റിസല്‍ട്ട് എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നാണ് ഗുഗിള്‍ വക്താവ് പ്രതികരിച്ചത്. ചില പ്രത്യേക കീ വേഡ് അന്വേഷണങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ഫലം ലഭിച്ചേക്കാമെന്നും ഗൂഗിള്‍ പ്രതികരിച്ചു.