ഭോപാല്‍- മധ്യപ്രദേശില്‍ പതിനാറുകാരന്‍ പീഡനത്തിനിരയായി. രണ്ട് തവണയാണ് കുട്ടിയെ യുവതി പീഡനത്തിന് ഇരയാക്കിയത്. സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃ പിതാവും ചേര്‍ന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
മെയ് 27 നാണ് പീഡന വിവരം ഭര്‍ത്താവും ഭര്‍തൃപിതാവും അറിഞ്ഞത്. പിന്നാലെ ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന കേസില്‍ കുടുക്കുമെന്ന് ഇരുവരും കൗമാരക്കാരന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. പണം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ കുട്ടിയുടെ കുടുംബത്തിന്റെ കൃഷി ഭൂമി വിട്ടുനല്‍കണമെന്നും പറമ്പിലെ പപ്പായ മരങ്ങള്‍ വെട്ടിക്കളയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം കു്ട്ടി മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമൂഹികമായ ഒറ്റപ്പെടല്‍ കാരണം വിഷമം ആരോടും പങ്കു വെക്കാനുമാവാത്ത സ്ഥിതി. ചൈല്‍ഡ് ലൈന്‍ അധികൃതരും പോലീസും ഏര്‍പ്പാടാക്കിയ കൗണ്‍സലിങ്ങിന് ശേഷമാണ് പ്രായപൂര്‍്ത്തിയാവാത്ത പയ്യന്‍ അല്‍പമെങ്കിലും ധൈര്യം സമാഹരിച്ചത്.