പ്ലസ് ടു മൂല്യനിര്‍ണയം എങ്ങനെ? സി.ബി.എസ്.ഇയുടെ ആലോചനയില്‍ നാല് മാര്‍ഗങ്ങള്‍

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പകരം സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ രണ്ടുമാസമെടുക്കും. പത്താം ക്ലാസ് മാതൃകയില്‍ ഇന്റേണല്‍ മാര്‍ക്ക് കണക്കിലെടുത്തുള്ള ഫലപ്രഖ്യാപനവും ആലോചനയിലുണ്ട്.

പത്താം ക്ലാസ് മാതൃകയില്‍ ഒരു വര്‍ഷത്തെ ഇന്റേണല്‍ മാര്‍ക്കിന്റെ ശരാശരിയെടുത്തശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരിയുമായി ഒത്തുനോക്കുക, പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കുമാത്രം പരിഗണിക്കുക, പത്തിലെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 11, 12 ക്ലാസുകളിലെ ഇന്റേണല്‍ മാര്‍ക്കും പരിഗണിച്ച് ശരാശരിയെടുക്കുക, പത്തിലെ ബോര്‍ഡ് മാര്‍ക്കും പന്ത്രണ്ടിലെ ഇന്റേണല്‍ മാര്‍ക്കും മാത്രം കണക്കിലെടുക്കുക എന്നിവയാണ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള ബദല്‍മാര്‍ഗങ്ങള്‍.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കാണ് അടിസ്ഥാനം. ഈസാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ വിശ്വാസത്തിലെടുക്കും. അവരുമായുള്ള കൂടിയാലോചന ഉടന്‍ നടക്കും. സ്‌കൂളുകളുടെ നിലവാരമനുസരിച്ചുള്ള മോഡറേഷനും ആലോചനയിലുണ്ട്.

എന്‍ട്രന്‍സ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ട ബോര്‍ഡുകളുമായി ചര്‍ച്ച നടത്തും.

 

Latest News